Home Daily news തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണിൽ വൻ തീ പിടിത്തം; സമീപ വാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണിൽ വൻ തീ പിടിത്തം; സമീപ വാസികളെ ഒഴിപ്പിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ:

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ തീപിടുത്തം. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ജനവാസ മേഖലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്.
തീപിടുത്തത്തേ തുടർന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here