ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം
ഐ പി സി തിരുവനന്തപുരം മേഖലാ PYPA താലന്ത് പരിശോധന നാലാഞ്ചിറ ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ 09 11 2024 ശനിയാഴ്ച രാവിലെ 8.00 മണിക്ക് ആരംഭിച്ചു. പി വൈ പി എ തിരുവനന്തപുരം മേഖല പ്രസിഡൻറ് പാസ്റ്റർ ജെയിംസ് യോഹന്നാന്റെ അധ്യക്ഷതയിൽ ഐ പി സി പാറശാല സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദിലു ജോൺ ഉത്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ ജില്ലയിൽ നിന്നും ഏകദേശം നാന്നൂറ്റി അൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു.
പതിനാറോളം വിധികർത്താക്കൾ വിധിയെഴുതിയ പ്രോഗ്രാമിൽ പേരൂർക്കട സെൻ്റർ PYPA 168 പോയിൻ്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ യഥാക്രമം 144,142 പോയൻ്റുകൾ കരസ്ഥമാക്കി ഐപിസി ആറമട, ഐ പി തിരുവനന്തപുരം വെസ്റ്റ് എന്നി സെൻ്ററുകൾ രണ്ടും മൂന്നും സ്ഥാനൾ കരസ്ഥമാക്കി.
വ്യക്തിഗത ചാമ്പ്യൻമാരിൽ ഒന്നാം സ്ഥാനം ആറമട സെൻ്ററിലെ കൊട വിളാകം ചർച്ചിലെ സിസ്റ്റർ.സിബി അർഹയായി.
E-Talenter സോഫ്റ്റ് വെയർ സംവിധാനത്തിലൂടെയുള്ള വിധി നിർണ്ണയം നടത്തിയതിനാൽ ഫലപ്രഖ്യാപനം വേഗത്തിലാക്കൻ സാധിച്ചു.
മേഖലാ സെക്രട്ടറി Pr കലേഷ് സോമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ IPC കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ Pr. N വിജയകുമാർ, Pr. സാബു ആര്യപള്ളിൽ, Br. ബിനു v ജോർജ്ജ്, Br. ഡേവിഡ് സാം , IPC കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേറ്റ് സെക്രട്ടറി Pr. ബിജു മാത്യു ഇടമൺ എന്നിവർ സന്നിഹിതരായിരുന്നു. നല്ല ഒരു താലന്തു കമ്മിറ്റിയും ഉണ്ടായിരിന്നു. താലന്ത് കൺവീനറായി ബ്രദർ ജോൺസൺ സോളമനും ജോയിൻ കൺവീനറുമാരായി ബ്രദർ രാജിത്ത്, Pr D K ജോസ്, Pr അജികുമാർ എന്നിവരും പ്രവർത്തിച്ചു
തിരുവനന്തപുരം മേഖല പി വൈ പി എ ഭാരവാഹികളായ പാസ്റ്റർ ജെയിംസ് യോഹന്നാൻ (പ്രസിഡന്റ്), പാസ്റ്റർ ഷൈജു വെള്ളനാട് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനീഷ് മോഹൻ ( വൈസ് പ്രസിഡന്റ്) , പാസ്റ്റർ കലേഷ് സോമൻ (സെക്രട്ടറി) , Evg.മോൻസി പി മാമൻ (ജോ : സെക്രട്ടറി), Evg.ബെന്നിസൻ
പി ജോൺസൺ (ട്രഷറാർ),ബ്രദർ റിജുരാജ് ( പബ്ലീസിറ്റി കൺവീനർ) എന്നിവർ നേതൃത്വം കൊടുത്തു.




































