Home Daily news പി.വൈ.പി.എ ചെറുവക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇളമ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനവും, വീൽ ചെയർ വിതരണവും

പി.വൈ.പി.എ ചെറുവക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇളമ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനവും, വീൽ ചെയർ വിതരണവും

0

ഷാജിവർഗ്ഗീസ് കലയപുരം

പെന്തക്കോസ്ത് യുവജന സംഘടന(പി.വൈ.പി.എ) ചെറുവക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇളമ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനവും വീൽ ചെയർ വിതരണവും നടന്നു.

പി.വൈ.പി.എ വൈസ് പ്രസിഡന്റ് ബ്രദർ. നോബിൾ തങ്കച്ചന്റെ അധ്യക്ഷതയിൽ ഇളമ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വാളിയോട് ജേക്കബ്, ഡോ. അൻസീനക്കു കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. കോമളകുമാരിയമ്മ, നഴ്സിങ്ങ് സൂപ്രണ്ടന്റ് ശ്രീമതി സൂസമ്മ, മുൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ഷീബാമോൾ എന്നിവർ ആശംസകൾ അറിയിച്ചു.
ആശുപത്രിയും പരിസരവും പി.വൈ.പി.എ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. സെക്രട്ടറി ബ്രദർ രാജേഷ് മാമച്ചന്റെ നേതൃത്വത്തിൽ പി.വൈ.പി.എ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here