വാർത്ത -എൻ.എസ് നെല്ലിക്കുന്നം
ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് വാർഷിക കൺവെൻഷന് ഇന്ന് (4/4/24) തുടക്കം. 7 -ന് സമാപനമാകും. പത്താൻകോട് ദാക്കി ചൗക്ക് കൺവെൻഷൻ സെൻ്റെറിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന കൺവൻഷൻ ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് പ്രസിഡൻ്. റവ: റ്റെറ്റസ് ഈപ്പൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ വി.ജെ തോമസ് ബോംബൈ, ബന്നി തോമസ് എരണാകുളം, ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് കെ.എസ് ജോസഫ്. ഐ.പി.സി മുൻ ജനറൽ പ്രസിഡൻ്റ് ജേക്കബ് ജോൺ,ഷാജി മാംക്കൂട്ടം എന്നിവരും , കൂടാതെ. വിദേശിയരായ അഭിഷിക്തന്മാരും ദൈവവചനം പ്രഘോഷിക്കും. ഐ.പി.സി ബഥേൽ വർഷിപ്പ് സെൻ്റർ പത്താൻകോട് ഗാന ശുശ്രൂഷ നടത്തും. ബൈബിൾ ക്ലാസ്, ശുശ്രൂഷക സമ്മേളനം, ഓർഡിനേഷൻ സർവീസ്, സണ്ടേസ്കൂൾ – പി.വൈ പി.എ. സംയുക്ത വാഷികം, സഹോദരി സമാജ മീറ്റിംഗ്, സംയുക്ത ആരാധനയും കർത്തൃമേശയും ഉണ്ടാകും.ഹിമാചൽ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എം എം ജോൺ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ റോജൻ കെ. ജേക്കബ് എന്നിവരും മറ്റ് സ്റ്റേറ്റ് ഭാരവാഹികളും കൺവൻഷന് നേതൃത്വം നൽകും




