Home Daily news  ‘നീ ദൈവത്തിന്റെ മനുഷ്യനോ?’; പാസ്റ്റർ വിൽസൻ ജോസഫ്പുസ്തകം പ്രകാശനം നടത്തി

 ‘നീ ദൈവത്തിന്റെ മനുഷ്യനോ?’; പാസ്റ്റർ വിൽസൻ ജോസഫ്പുസ്തകം പ്രകാശനം നടത്തി

0

ന്യൂസ് റിപ്പോർട്ടർ :- കെ.റ്റി. ജോസഫ് പാലക്കാട്

ഷാർജ പെന്തക്കൊസ്തു അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ എന്ന പുസ്തകം ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രകാശനം ചെയ്തു. ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ഇന്നലെ (15-10-21) ഷാർജ യൂണിയൻ ചർച്ചിൽ നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ, സഭാ സെക്രട്ടറി ജോൺ ജേക്കബ്, പാസ്റ്റർ വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്വർഗ്ഗീയധ്വനി പബ്ലിക്കേഷൻസാണ് പ്രസാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here