ജിജോ പാലക്കാട്
ഒലവക്കോട് :-ഇന്ത്യ പെന്തകോസ്ത് ദൈവസഭ വാളകം സഭയിലെ അംഗമായ ബ്രദർ ജോർജ് പോൾ, സഭാ പാസ്റ്റർ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓലവക്കോട് സെന്ററിലെ വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ വിതരണം ചെയ്തു. IPC ഒലവക്കോട് സെന്റർ കോട്ടായി സഭയിൽ വച്ച് നടന്ന ഉപവാസ പ്രാർത്ഥനാനന്തരം ആയിരുന്നു പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഇന്ത്യയിൽ ഉടനീളം സുവിശേഷീകരണത്തിനായി ശക്തമായി പ്രയോജനപ്പെടുന്ന SANMA ടീമിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ടീമിന്റെ പ്രവർത്തനങ്ങളെ ഓർത്ത് ഏവരും പ്രാർത്ഥിക്കണമെന്നും ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എംകെ ജോയ് അറിയിച്ചു.




