Home Daily news വൈ.പി. ഇ തിരുവനന്തപുരം തെക്കൻ മേഖല ഒരുക്കുന്ന ഏകദിന കൺവെൻഷൻ ഒക്ടോബർ 31-ന്

വൈ.പി. ഇ തിരുവനന്തപുരം തെക്കൻ മേഖല ഒരുക്കുന്ന ഏകദിന കൺവെൻഷൻ ഒക്ടോബർ 31-ന്

0

വാർത്താ:- ജി.പി. കുറ്റിച്ചൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുടെ പുത്രികാ സംഘടനയായ വൈ.പി. ഇ തിരുവനന്തപുരം തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ ചർച്ച് ഓഫ് ഗോഡ് മഠത്തിക്കോണം സഭാങ്കണത്തിൽ വച്ച് ഒക്ടോബർ 31-ന് ഏകദിന കൺവെൻഷൻ നടക്കും. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന കൺവെൻഷൻ മേഖലാ രക്ഷാധികാരി പാസ്റ്റർ അലോഷ്യസ് അദ്ധ്യക്ഷത വഹിക്കും. മേഖല കോഡിനേറ്റർ പാസ്റ്റർ ജേക്കബ് ആർ ബഞ്ചമിൻ, ട്രഷറാർ പാസ്റ്റർ ഷാജി ബോയ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. പ്രശസ്ത ക്രിസ്തിയ ഗായകൻ പാസ്റ്റർ നിശ്ചൽ റോയ് ആരാധനയ്ക്ക് നേതൃത്വം നൽകും. വൈ.പി. ഇ സൗത്ത് സോൺ ഗാനശുശ്രുഷ നിർവഹിക്കും.വൈ.പി.ഇ മേഖല കമ്മിറ്റി കൺവൻഷൻ നിയന്ത്രിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here