തോമസ് ജേക്കബ് കണ്ണൂർ
മണിപ്പൂരിൽ നടന്നു വരുന്ന ക്രൈസ്തവ വേട്ടക്കെതിരെ കേരള സ്റ്റേറ്റ് പിവൈപിഎ നടത്തുന്ന ഉപവാസ പ്രാർത്ഥന സംഗമവും സമാധാന റാലിയും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു വെന്നും ഇന്നിന്റെ സാഹചര്യം തിരിച്ചറിഞ്ഞു പിവൈപിഎ ഏറ്റെടുത്തിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും രാജു എബ്രഹാം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. മണിപ്പൂരിൽ നടക്കുന്ന വംശീയകലാപത്തിനെതിരെ മുന്നിട്ടു ഇറങ്ങേണ്ടത് വളരെ ആവശ്യമേറിയ കാര്യമാണെന്നും ഇന്ത്യൻ പൗരൻമാരായ ഓരോ വ്യക്തികളും പ്രതികരിക്കേണ്ടതും അത്യാവശ്യം ആണെന്നും പ്രസംഗത്തിൽ കൂട്ടി ചേർത്തു.











