തോമസ് ജേക്കബ് കണ്ണൂർ
തൃശൂർ ചാവക്കാട്
ഒരുമനയൂർ
കഴുത്താക്കലിൽ മൂന്നു വിദ്യാർഥികൾ ചെമ്മീൻകെട്ടിൽ മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഒരുമനയൂർ സ്വദേശികളായ മുഹ്സിൻ 16, വരുൺ 16,സൂര്യ (16)
എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ രക്ഷപ്പെട്ടു.

അഞ്ച് കുട്ടികൾ ചേർന്നു ചെമ്മീൻകെട്ടിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്നു പേർ മുങ്ങി താഴുന്നതു കണ്ട്, മറ്റു രണ്ടു പേർ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടികൂടിയത്. ഇവർ എത്തിയപ്പോഴേക്കും കുട്ടികൾ പൂർണമായും മുങ്ങിതാഴ്ന്നിരുന്നു. ഉടൻ ഇവരെ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





