Home Daily news പവ്വർ കോൺഫറൻസും സായാഹ്ന കൺവെൻഷനും ഒക്ടോ 20 നും, 21 നും വയനാട്ടിൽ

പവ്വർ കോൺഫറൻസും സായാഹ്ന കൺവെൻഷനും ഒക്ടോ 20 നും, 21 നും വയനാട്ടിൽ

0

വാർത്ത :- സൈമൺ കാസർഗോഡ്

വയനാട് :പവ്വർ കോൺഫറൻസും സായാഹ്നകൺവെൻഷനും ഒക്ടോ.20നും 21 നും കൊയിലേരി താബോർ ഹിൽ റിവർവ്യു റിട്രീറ്റ് സെൻററിൽ നടക്കും.
ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സിനീയർ ശുശ്രൂഷകൻ റവ.ജോർജ് പി.ചാക്കോ,ഡോ.കെ.മുരളീധർ എന്നിവർ പ്രഭാഷണം നടത്തും. സായാഹ്ന കൺവെൻഷൻ 20നും 21 നുംവൈകിട്ട് ആറിനാണ് ആരംഭിക്കുന്നത്. പവ്വർ കോൺഫറൻസ് 21 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെയാണ് നടക്കുന്നത്. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പവ്വർ കോൺഫറൻസിൽ പ്രവേശനം ലഭിക്കുക.
മലബാർ ഗോസ്പൽ മെലഡി ഗാനശുശ്രൂഷക്ക് നേതൃത്വം വഹിക്കും. പാസ്റ്റർമാരായ കെ.കെ.മാത്യു, പി.വൈ.ഗീവർഗ്ഗീസ്, ജോയി മുളയ്ക്കൽ തുടങ്ങിയവർ കൺവീനർമാരായി സംഘാടക സമിതി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 8086171811 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here