സുനിൽ ഒറ്റപ്പാലം
പാലക്കാട്. ഐ.പി.സി. ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷനും ഐ.പി.സി. ശാലോം കമ്പിളിചുങ്കം സഭയുടെ നാല്പതാമത് വാർഷികവും 2026ഏപ്രിൽ 16, 17, 18,എന്നീ തീയ്യതികളിൽ വൈകുന്നേരം 5:30 മുതൽ 9 മണിവരെ ഐ.പി.സി. ശാലോം കമ്പിളിചുങ്കം സഭാ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഐ.പി.സി. ചിറ്റൂർ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ.ജോയ് വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർ.എബിൻ എബ്രഹാം (കുമളി), പാസ്റ്റർ.പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ ), പാസ്റ്റർ ഫിലിപ്പ്. പി.തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്) എന്നീ അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.
മുഖ്യാതിഥിയായി ബ്രദർ.ബ്ലെസ്സൻ. ബാബു. (പി.വൈ. പി. എ.കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) പങ്കെടുക്കുന്നു. ബ്രദർ.ഇമ്മാനുവൽ ഹെൻട്രി,
പാസ്റ്റർ.സാമുവൽ വിൽസൺ. എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർ.ഷൈജു. മാത്യു (സെന്റർ സെക്രട്ടറി )89 07 7 8 2 4 3 2, ബ്രദർ കുട്ടൻ. (ഐപിസി ശാലോം ചർച്ച് സെക്രട്ടറി) 94 47 94 54 80
പരസ്യം





