Home Daily news പാസ്റ്റർ കെ.സി.തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ( CMA) അനുമോദിക്കും

പാസ്റ്റർ കെ.സി.തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ( CMA) അനുമോദിക്കും

0

ജി.എം തിരുവനന്തപുരം

ക്രിസ്തുവിന്റെ സൂലോസ് എന്നറിയപ്പെടുവാൻ ഇഷ്ടപ്പെടുന്ന അനന്തപുരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസ്, 50 – തു കളുടെ നിറവിൽ മേയ് 7-ന് അനുമോദന സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്ന വേളയിൽ, തന്റെ പ്രേക്ഷിതവേലയിൽ അമ്പതു വർഷവും , ധന്യമായ കുടുംബ ജീവിതത്തിന്റെ അമ്പതു വർഷവും, തന്റെ തൂലികയുടെ ചലനം സൃഷ്ടിച്ച ഈടുറ്റ 50 പുസ്തകവും ചേരുന്ന നിറവിൽ ഇന്റർനാക്ഷണൽ ലവലിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ പാസ്റ്റർ കെ.സി തോമസിനെ അനുമോദിക്കും. ഐ.പി.സി ഫെയ്ത്ത് സെന്റർ പേരൂർക്കടയിൽ 7 ന് രാവിലെ 9 മണി മുതൽ 12-30 വരെയാണ് അനുമോദന സമ്മേളനം. 50-ാം പുസ്തകമായ ആത്മകഥ പ്രകാശനവും, അനുമോദന സമ്മേളനവും ഉത്ഘാടനം നിർവഹിക്കുന്നത് ബഹുമാനപ്പെട്ട ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവാണ്. വിവിധ രാഷ്ട്രീയ നേതാക്കൾ, മീഡിയാ പ്രവർത്തകർ , സഭാ നേതാക്കൾ, തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here