വാർത്ത :-എന്നെസ്
എരണാകുളത്ത് ഠൗൺഹാളിൽ ഏപ്രിൽ 11 ന്
ഇന്ത്യയുടെ ഏലീയാവ് എന്നറിയപ്പെടുന്ന പ്രാർത്ഥനാ വീരൻ ഐ. പി സി മുൻ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉണർവ്വിനും സഭകളുടെ ഐക്യത്തിനും വേണ്ടി നടന്നു വരുന്ന 40 ദിന ഉപവാസ പ്രാർത്ഥന പാത്താൻകോട്ടിൽ മാർച്ച് 19-ന് സമാപിക്കുന്നതോടപ്പം ഏപ്രിൽ 6 – മുതൽ 14 വരെ കേരളത്തിൽ 9 കേന്ദ്രങ്ങളിൽ ഉണർവ് പ്രാർത്ഥന യോഗങ്ങൾ നടക്കും. സംസ്ഥാനത്തിലെ മുഴുവൻ മേഖലകളിലും, ആയിരക്കണക്കിന് വിശ്വാസ സമൂഹം ഒത്തുകൂടുമെന്ന് സംഘാടകർ അറിയിച്ചു.15 മുതൽ മറ്റ് സംസ്ഥാനങ്ങളിലും യോഗങ്ങൾ നടക്കും. ജൂൺ 10 ന് ഒഡീഷയിൽ അവസാനിക്കും. ഏപ്രിൽ 11 ന് എരണാകുളം ഠൗൺഹാളിൽ വച്ച് രാവിലെ 10-30 മുതൽ ഉച്ചക്ക് ഒരു മണി വരെയും , 2 മുതൽ 4 വരെയും ശുശ്രൂഷക സമ്മേളനവും വൈകിട്ട് 6 മുതൽ 8.30 വരെ പൊതുയോഗവും ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ അരുൾ തോമസ് ന്യൂഡൽഹി പാസ്റ്റർ ജേക്കബ് ജോൺ , കൃപാവര പ്രാപ്തന്മാരായ മറ്റ് ദൈവദാസന്മാർ ആത്മീക ശുശ്രുഷ കൾ നിർവഹിക്കും പ്രമൂഖരായ ദൈവ ഭൃത്യന്മാരാണ് സ്‌പോൺസർ അടക്കം നേതൃത്യം നൽകുന്നത്. വലിയോരു വിശ്വാസ സമൂഹം പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു.ഇന്ത്യയിൽ ഒരു ആത്മീയ ഉണർവാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാസ്റ്റർ ജേക്കബ് ജോണിന്റെ ഈ സംരംഭത്തെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കുക.




