Home Daily news പാസ്റ്റർ ദാനിയേൽ കൊന്ന നില്ക്കുന്നതിൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാസ്റ്ററും കൂടെയുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു –

പാസ്റ്റർ ദാനിയേൽ കൊന്ന നില്ക്കുന്നതിൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാസ്റ്ററും കൂടെയുള്ളവരും അത്ഭുതകരമായി രക്ഷപ്പെട്ടു –

0

News:-NS Nellikunnam

യു.കെ യിൽ വച്ചുണ്ടായ വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ട് ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നില്കുന്നതിലും സുഹൃത്തും കുടുംബവും. യുകെയിലെ വിവിധയിടങ്ങളിൽ നടക്കുന്ന ആത്മീയയോഗങ്ങളിൽ ശുശ്രൂഷയ്ക്കായി എത്തിയ പാസ്റ്റർ ദാനിയേൽ കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിന്റെ കാറിൽ കവൻട്രി എന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മീറ്റിംഗിനായി സുഹൃത്തും കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോഴാണ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ഹെവി ട്രക്കുമായി കൂട്ടിയിടിച്ച് വലിയ അപകടമുണ്ടായത്.

കാർ പൂർണ്ണമായി തകർന്നെങ്കിലും കാറിൽ യാത്ര ചെയ്‌ത അഞ്ചു പേരിൽ ഒരാൾക്കൊഴികെ മറ്റ് യാത്രികർക്ക് ആർക്കും പരിക്കില്ല.
രക്ഷിക്കാനെത്തിയവർ ജീവനോടിരിക്കുന്ന അപകടത്തിൽ പെട്ടവരെ കണ്ട് അത്ഭുതപ്പെട്ടു.
മരണത്തെ മുഖാമുഖം കണ്ടെങ്കിലും മരണത്തിൽ നിന്നും നീക്കു പോക്കുണ്ടാക്കി യാതൊരു പരുക്കും കൂടാതെ സംരക്ഷിച്ച ദൈവീക വിടുതലിനെ ഓർത്ത് ദൈവത്തിനു നന്ദിയർപ്പിക്കുകയാണെന്നും ഒട്ടനവധി പേരുടെ പ്രാർത്ഥനയാണ് ഇതിനു പിന്നിലെന്നും പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here