സുന്ദരേശൻ പന്തലക്കോട്
എറണാകുളം: ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിൻെറ ഭാര്യാ പിതാവ് പ്ലാക്കിൽ വീട്ടിൽ പി.കെ മാത്യു (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഐപിസി പാലാരിവട്ടം സഭാംഗമാണ്. ഭാര്യ. കണ്ടനാട് കളപ്പുരയ്ക്കൽ വീട്ടിൽ കെ വി റൂബി മാത്യു.
മൃതദേഹം ജൂൺ 21 ഇന്ന് വൈകിട്ട് 6നു നെട്ടൂരിലുള്ള വസതിയിൽ കൊണ്ട് വരും. സംസ്കാരം നാളെ (ജൂൺ 22 ബുധനാഴ്ച) രാവിലെ 9മണി മുതൽ 1മണി വരെ പാലാരിവട്ടം ഐപിസി സീയോൻ അസംബ്ലി ചർച്ചിൽ ശുശ്രൂഷക്ക് ശേഷം സഭയുടെ തെങ്ങോടുള്ള സെമിത്തേരിയിൽ നടക്കും.
മക്കൾ: ലിസ ഡാനിയേൽ, ജിജോ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റിനി ജിജോ (ഓസ്ട്രേലിയ).




