വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
നല്ല പാട്ടും, നല്ല വാർത്തയും നാളെ ആലപ്പുഴയിൽ
ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ ഭവനാങ്കണത്തിൽ വെച്ച് നാളെ വൈകിട്ട് 05.30 മുതൽ 08.30 വരെ നല്ല പാട്ടും, നല്ല വാർത്തയും എന്ന നാമധേയത്തിൽ മുറ്റത്ത് കൺവെൻഷൻ നടത്തപ്പെടുന്നു.
സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ആലപ്പുഴ വെസ്റ്റ് സെന്ററിലെ പാസ്റ്റർ ഫൈയ്ത് ബ്ലെസ്സൺ, പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.
ക്രൈസ്തവ സംഗീത ലോകത്തിലെ പ്രശസ്ത കീബോർഡിസ്റ്റ് യേശുദാസ് ജോർജ് നേതൃത്വം നൽകുന്ന സംഗീത സന്ധ്യയിൽ ജോയ് സാക്സ്, ബിനോയ് കെ. ചെറിയാൻ, പന്തളം ഹരികുമാർ, ലിജി യേശുദാസ്, ജമൽസൺ പി. ജേക്കബ്, നിതിൻ എ. കുമാർ എന്നിവർ പങ്കെടുക്കും.
സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജിലും, കാഹളം ടിവിയിലും തത്സമയം സംപ്രേഷണം ഉണ്ടാകും.




