സുനിൽ ഒറ്റപ്പാലം
കുമ്പനാട് : ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് വാർഷിക പരീക്ഷ ഇന്നലെ നവംബർ 27 ഞായറാഴ്ച്ച നടന്നു. നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ്സ് വരെ 111 സെന്ററുകളിൽ നിന്നായി 28000 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു.
അതതു സഭകളിലെ സൺഡേ സ്കൂൾ സെന്ററുകളിൽ നിന്ന് നിയോഗിച്ചിരുന്ന സൂപ്പർവൈസർമ്മാരുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടന്നത്. ഓരോ മേഖലകളിലും ഉൾപ്പെടുന്ന സെന്ററുകളിലെ പ്രാദേശിക സൺഡേ സ്കൂളുകളിലേക്കുള്ള ചോദ്യപേപ്പർ പാക്കറ്റുകൾ മേഖലകളിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചിട്ടുള്ള പ്രകാരം കൊടുത്തയച്ചും, കൊറിയർ മുഖേനയും സ്റ്റേറ്റ് ഓഫീസിൽ നിന്നും അയക്കുകയായിരുന്നു.




