ന്യൂസ് റിപ്പോർട്ടിംഗ് :- തോമസ് ജേക്കബ് കണ്ണൂർ
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഇടുക്കിയുടെ അടിവാരമായ മുണ്ടയ്ക്കയത്ത് അപ്രതീക്ഷിതമായ ഉരുൾപ്പൊട്ടലിലും , മലവെള്ളത്തിന്റെ കുത്തൊഴിക്കിലും, എല്ലാം തകർന്നടിഞ്ഞ , വർഷങ്ങളുടെ അദ്ധ്വാന ഫലങ്ങളെ ഒറ്റ നിമിഷത്തിൽ നഷ്ടപ്പെട്ട ഹൃദയങ്ങളെ ഒരു വാക്കു കൊണ്ട് ആശ്വസിപ്പിക്കാനും , വെള്ളം കയറി, എക്കൽ മണ്ണുകൊണ്ട് വാസയോഗ്യമല്ലാതാക്കി തീർത്ത ഭവനങ്ങളിൽ ശുചികരണ ദൗത്യമായി തിരുവനന്തപുരം മേഖല പി.വൈ പി.എ ജയിംസ് യോഹന്നാനും തന്റെ പടയും,ഇന്നലെ രാത്രി 9 മണിയോട് അനന്തപുരിയിൽ നിന്നും ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചിരുന്നു.


തിരുവനന്തപുരത്തിന്റെ ചുണക്കുട്ടികൾ ശുചികരണ പ്രവർത്തനങ്ങളിൽ സജീവo .




തിരുവനന്തപുരം മേഖലയെ കൂടാതെ കോട്ടയം, പത്തനംതിട്ട മേഖല പി വൈ പി എ പ്രവർത്തകരും സേവന സന്നദ്ധരായി രംഗത്തുണ്ട്.
പെന്തെക്കോസ്തു സമൂഹം സ്വപ്ന ലോകത്തില്ല.മറിച്ച് ജനിച്ച മണ്ണിനോടും, സ്വന്തം നാടിനോടും കൂറ് പുലർത്തുന്ന വരാണ്ന്ന് ,ഈ ലോകം ഇനിയെങ്കിലും അറിയട്ടെ, തിരുവനന്തപുരം മേഖല പി.വൈ പി.എ യ്ക്, ജി.എം മീഡിയായുടെ ബിഗ് സലൂട്ട്.
ഐപിസി എരുമേലി സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ തോമസ് മാത്യു ചാരുവേലി, സെന്റർ പി വൈ പി എ പ്രവർത്തകരും കൈത്താങ്ങായി ഒപ്പമുണ്ട്.




