Home Daily news പി വൈ പി.എ തിരുവനന്തപുരം മേഖലയ്ക്ക് നവ നേതൃത്വം ബ്രദർ രാജിത്ത് RR പ്രസിഡൻ്റ്*

പി വൈ പി.എ തിരുവനന്തപുരം മേഖലയ്ക്ക് നവ നേതൃത്വം ബ്രദർ രാജിത്ത് RR പ്രസിഡൻ്റ്*

0

News: ഷൈജു വെള്ളനാട്

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ യുവജന വിഭാഗമായ പി. വൈ.പി.എ യുടെ തിരുവനന്തപുരം മേഖലക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം നാലാഞ്ചിറ ഐ.പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ ഇന്നു ഞായർ (8/6/25) ഉച്ചകഴിഞ്ഞ് 3.30 ന് പാസ്റ്റർ ജയിംസ് യോഹന്നാൻ്റെ (മുൻ പി.വൈ പി എ പ്രസിഡൻ്റ് ) അദ്ധ്യക്ഷതയിൽ കൂടിയ പി.വൈ പി.എ തിരുവനന്തപുരം മേഖല ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത് ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യു കല്ലൂർ അവറുകളാണ് പ്രധാന ഇലക്ഷൻ കമ്മിഷണറായി പ്രവർത്തിച്ചത്. പാസ്റ്റർ സാബു ആര്യപള്ളിൽ, ബ്രദർ ഡേവിഡ് സാം എന്നിവർ റിട്ടേണിംഗ് ഓഫീസേഴ്സായി പ്രവർത്തിച്ചു. പൊതുയോഗത്തിൽ മുൻ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി വൈ പി എ ഭരണഘടന അനുസരിച്ച് ക്വാറം തികഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ. നടത്തിയ തെരെഞ്ഞെടുപ്പിൽ പ്രസിഡൻ്റായി ബ്രദർ രാജിത്ത് RR നേയും. സെക്രട്ടറിയായി ബ്രദർ ജോൺസൺ സോളമനെയും, വൈസ് പ്രസിഡൻ്റ് ന്മാരായി ഇവാ : സനു അലക്സ്, ബ്രദർ ഫിന്നി R ഡാൻ എന്നിവരേയും ജോയിൻ്റ് സെക്രട്ടറി ന്മാരായി. ഇവാ ജെൻസൺ തോമസ്, ബ്രദർ ജെഫിൻ ആൽബർട്ട്. എന്നിവരേയും ട്രഷറാർ സ്ഥാനത്തേക്ക് . ബ്രദർ പ്രവീൺ യേശുദാസിനേയും പബ്ലിസിറ്റി കൺവിനറായി ബ്രദർ ജോയൽ K എബ്രഹാമിനേയും, എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ,എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ജയ്സൺ സോളമൻ , പി.വൈ പി എ കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് ഇവാ മോൻസി P മാമൻ എന്നിവർ പങ്കെടുത്തു പാസ്റ്റർ ജെയിംസ് യോഹന്നാൻ , പാസ്റ്റർ ഷൈജു വെള്ളനാട്, പാസ്റ്റർ ജിനീഷ് മോഹൻ,പാസ്റ്റർ കലേഷ് സോമൻ,ഇവാ ബെന്നിസൻ P ജോൺസൻ , G M മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അവറുകൾ തെരെഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ച് പ്രാർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here