News. :- NS Nellikunnam
ഐ.പി.സി. തിരുവനന്തപുരം മേഖല പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ മേഖല താലന്റ് പരിശോധന 19 ന് ശനിയാഴ്ച രാവിലെ 8.30 ന് നാലഞ്ചിറ ഐ.പി.സി.ജയോ ഝവം വർഷിപ്പ് സെന്ററിൽ വച്ച് നടക്കും. 8.30-ന് രജിഷ്ട്രേഷൻ നടക്കും. കോവിഡിന്റെ പിടിയിൽ നിന്നും മോചന പ്രാപ്തിക്ക് ശേഷം നടക്കുന്ന മേഖല താലന്റ് പരിശോധനയാണിത്. പി.വൈ പി.എ. കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റം, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററി അംഗവും മായ പാസ്റ്റർ സാബു ആര്യ പള്ളിൽ ഉത്ഘാടന കർമ്മം നിർവഹിക്കും. താലന്ത് കൺവിനർ ബ്രദർ ജോൺസൺ സോളമനാണ്. പാസ്റ്റർ ഡി.കെ ജോസ് , പാസ്റ്റർ അജികുമാർ വൈ. ബ്രദർ രാജിത്ത് ആർ. എന്നിവർ ജോയിന്റ് കൺവിനറന്മാരായി സേവനം ചെയ്യുന്നു. പി.വൈ പി.എ. തിരുവനന്തപുരം മേഖലയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്ന പാസ്റ്റർ ജയിംസ് യോഹന്നാൻ മേഖല പ്രസിഡന്റും,പാസ്റ്റർ ഷൈജു വെള്ളനാട് , ഇവാഞ്ചിലിസ്റ്റ് ജിനീഷ് മോഹൻ ,എന്നിവർ വൈസ് പ്രസിഡന്റ് ന്മാരാണ്. മേഖല സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ , ജോയിന്റ് സെക്രട്ടറിന്മാരായി പാസ്റ്റർ ഷിബു റ്റി എ. ഇവാഞ്ചിലിസ്റ്റ് മോൻ സി മാമ്മൻ , ട്രഷറാർ ബ്രദർ ബനിസൺ പി.ജോൺസൻ , പബ്ളിസിറ്റി കൺവിനർ ബ്രദർ റിജു റ്റി.എൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകും.




