Home Daily news *ആലംബ ഹീനർക്ക് ആശ്വാസമേകുവാൻ ഐപിസി ഒലവക്കോട് സെൻറർ ചാരിറ്റി ബോർഡ്*

*ആലംബ ഹീനർക്ക് ആശ്വാസമേകുവാൻ ഐപിസി ഒലവക്കോട് സെൻറർ ചാരിറ്റി ബോർഡ്*

0

വാർത്ത: – ജിജോ പാലക്കാട്

*ആലംബഹീനർക്ക് ആശ്വാസമേകുവാൻ ഐപിസി ഒലവക്കോട് സെന്റർ ചാരിറ്റി ബോർഡിൻ്റെ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു
സമൂഹത്തിന്റെ നാനാ തുറകളിലും പെട്ട അശരണർക്ക് കൈത്താങ്ങ് ആകാൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്ററിന്റെ പുത്തൻ ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സാബു വി തോമസ് അറിയിച്ചു. ചാരിറ്റി ബോർഡിന്റെ പ്രാരംഭ ചുവടുവെപ്പ് എന്ന നിലയിൽ സമൂഹത്തിൽ രോഗത്താൽ ദുരിതമനുഭവിക്കുന്ന ചിലർക്ക് ആശ്വാസം ആകുവാൻ കഴിഞ്ഞു എന്നതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ട് എന്ന് റിപ്പോർട്ട് സമർപ്പിക്കവേ സെക്രട്ടറി പാസ്റ്റർ ബാലകൃഷ്ണൻ അറിയിച്ചു. ചാരിറ്റി ബോർഡിന്റെ ധന ശേഖരണാർത്ഥം പ്രസിദ്ധീകരിച്ച സമ്മാനക്കൂപ്പൺ ഇന്ന് മുണ്ടൂർ ബഥേൽ ഐപിസി സഭയിൽ വെച്ച് നടന്ന സെന്റർ പൊതുയോഗത്തിൽ ഐപിസി ഒലവക്കോട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ M K ജോയ് പ്രാർത്ഥിച്ച് ചെയർമാൻ പാസ്റ്റർ സാബു വി തോമസിനു കൈമാറി. ഒന്നാം സമ്മാനം ഫ്രിഡ്ജ്, രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ, മൂന്നാം സമ്മാനം ടെലിവിഷൻ കൂടാതെ 15 ഓളം ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും ആണ് ഒരുക്കിയിരിക്കുന്നത് എന്നും എല്ലാ പ്രിയമുള്ളവരും സാമൂഹിക പ്രതിബദ്ധതയോടു കൂടെയുള്ള ഈ പ്രവർത്തനത്തിനു കരം കോർക്കണം എന്നും സദസ്സിൽ സന്നിഹിതനായിരുന്ന ചാരിറ്റി ബോർഡ് ട്രഷറർ പാസ്റ്റർ പി. എ. ബിജു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here