Home Daily news പി വൈ പി എ തിരുവനന്തപുരം മേഖല താലന്തു പരിശോധന 2024 നവംബർ 9 ന്...

പി വൈ പി എ തിരുവനന്തപുരം മേഖല താലന്തു പരിശോധന 2024 നവംബർ 9 ന് നാലാഞ്ചിറ ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും

0

ന്യൂസ് ഷൈജു വെള്ളനാട്

തിരുവനന്തപുരം

ഐപിസി പ്രസ്ഥാനത്തിൻ്റെ യുവജന സംഘടനയായ പി വൈ പി എ തിരുവനന്തപുരം മേഖലാ താലന്തു പരിശോധന 2024 നവംബർ 9 ശനി രാവിലെ എട്ടുമണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും. ഐപിസി പാറശ്ശാല സെൻ്റർ പ്രസിഡൻ്റും ഐപിസി അജ്മാൻ (UAE) സഭയുടെ സീനിയർ പാസ്റ്ററുമായ ദിലു ജോൺ അവറുകൾ ഉദ്ഘാടനം ചെയ്യും . മുഖ്യ അതിഥികളായി ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ സി തോമസ് അവറുകളും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ അവറുകളും പങ്കെടുക്കുന്ന താലന്ത് ടെസ്റ്റിൽ 20 ഓളം സെൻ്റർ/ഏരിയകളിൽ നിന്നും 500 ഓളം യുവജനങ്ങൾ മാറ്റ് ഒരയ്ക്കുന്ന താലന്തു ടെസ്റ്ററ്റിൽ താലന്തു കൺവീനറായി ബ്രദർ ജോൺസൺ സോളമനും ജോയിൻ കൺവീനറുമാരായി ബ്രദർ രാജിത്ത്, Pr D K ജോസ്, Pr അജികുമാർ എന്നിവരും പ്രവർത്തിക്കുന്നു തിരുവനന്തപുരം മേഖല പി വൈ പി എ ഭാരവാഹികളായ പാസ്റ്റർ ജെയിംസ് യോഹന്നാൻ (പ്രസിഡന്റ്), പാസ്റ്റർ ഷൈജു വെള്ളനാട് (വൈസ്  പ്രസിഡന്റ്), പാസ്റ്റർ ജിനീഷ് മോഹൻ ( വൈസ്  പ്രസിഡന്റ്) , പാസ്റ്റർ കലേഷ് സോമൻ (സെക്രട്ടറി) , Evg.മോൻസി പി മാമൻ (ജോ : സെക്രട്ടറി), Evg.ബെന്നിസൻ
പി ജോൺസൺ (ട്രഷറാർ),ബ്രദർ റിജുരാജ് ( പബ്ലീസിറ്റി കൺവീനർ) എന്നിവർ നേതൃത്വം കൊടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here