. ഷാജിവർഗ്ഗീസ് കലയപുരം
പി.വൈ.പി.എ തിരുവല്ല സെന്റെറിന്റെ നേതൃത്വത്തിൽ 10,+2 ക്ലാസ്സുകളിൽ മുഴുവൻ മാർക്ക് നേടി വിജയിച്ച കുട്ടികളേയും കോവിഡ് കാലത്ത് പ്രത്യേക സേവനം അനുഷ്ഠിച്ച നേഴ്സുമാരെയും ഡോക്ടർമാരെയും ആദരിച്ചു
തിരുവല്ല : ഐ.പി.സി തിരുവല്ല സെന്റെർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ തിരുവല്ല സെന്ററിലെ 10,+2 ക്ലാസ്സുകളിൽ മുഴുവൻ മാർക്ക് നേടി വിജയിച്ച കുട്ടികളേയും കോവിഡ് കാലത്ത് പ്രത്യേക സേവനം നടത്തിയ നഴ്സുമാരെയും ഡോക്ടർമാരെയും ആദരിച്ചു.
ഐ.പി.സി ഗോസ്പൽ സെന്റെർ നെടുമ്പ്രത്തു വച്ചു നടന്ന യോഗം പി.വൈ.പി.എ സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ .തോമാസ് ജോർജ്ജ് കട്ടപ്പന ഉദ്ഘാടനം ചെയ്തു, ഐ.പി.സി സംസ്ഥാന പ്രസ്ബിക്റ്ററി അംഗം പാസ്റ്റർ ബാബു തലവടി മുഖ്യ സന്ദേശം നൽകി, തിരുവല്ല സെന്റെർ ജോ: സെക്രട്ടറിയും സംസ്ഥാന സണ്ടേസ്ക്കൂൾ അസോസിയേറ്റ് സെക്രട്ടറിയുമായ ബ്രദർ.റോയി ആന്റണി ആദരവ് ഏറ്റുവാങ്ങിയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു , തിരുവല്ല സെന്റെർ പബ്ലിസിറ്റി കൺവീനർ ബ്രദർ. നെബു ആമല്ലൂർ ആശംസ അറിയിച്ചു , പാസ്റ്റർ ജോർജ്ജി പാണ്ടനാട്, പാസ്റ്റർ ജേക്കബ് പെരിങ്ങര, പാസ്റ്റർ ജിസ്മോൻ കുന്തിരിക്കൽ, പാസ്റ്റർ ഷിബു എം ആർ നിരണം എന്നിവർ മോമെന്റൊ വിതരണത്തിൽ പങ്കാളികളായി.
ബ്രദർ. ജോയൽ ചാക്കോ , ബ്രദർ. ജെറിൻ അലക്സ് , ബ്രദർ. ബെർജിൻ ജോസഫ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി




