Home Daily news പി വൈ പി എ   77-ാം സംസ്ഥാന  ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം  ഐ പി...

പി വൈ പി എ   77-ാം സംസ്ഥാന  ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം  ഐ പി സി പയറ്റുവിള സഭയിൽ വച്ച് ഐപി സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു.*

0

ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ പാസ്റ്റർ ചാക്കോ വർഗീസ് ഐ പി സി പയറ്റുവിള സഭയിൽ വച്ച് 2024 നവംബർ 17 ഞായറാഴ്ച വൈകുന്നേരം 06.30 ന്  പ്രയർ കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാടിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു പാസ്റ്റർ കലേഷ് സോമൻ സ്വാഗതം ചെയ്യുകയും പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും പാസ്റ്റർ D K ജോസ് നന്ദി പ്രകാശിപ്പിക്കുകയും ചർച്ച് ക്വയർ ഗാനശുശ്രുഷ നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ സോളമന്റെ പ്രാർത്ഥനയോടെ യോഗം അവസാനിപ്പിക്കുകയും ചെയ്തു . തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് സെക്രട്ടറി സിസ്റ്റർ ഗീതാ സണ്ണി, പാസ്റ്റർ ജോയി ചെങ്കൽ, പാസ്റ്റർ A C തോമസ്, പാസ്റ്റർ മനോജ് M , pr സേവിയർ ഫിലിപ്പ്, Pr സജിൻ രാജ് , സുരേഷ് എസ് പാസ്റ്റർ അനീഷ് , ബ്രദർ ജോയൽ, ബ്രദർ അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here