Pastor Shaiju Vellanad
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല ദൈവദാസന്മാരും മിഷണറിമാരും സഭാജനങ്ങളും സമാനതകളില്ലാത്ത പീഢകളിലൂടെ കടന്ന് പോകുന്നു. പലരും ജയിലിലുമാണ്.ഈ പ്രത്യേക സാഹചര്യത്തിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PC I)കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ – കേരളാ സ്റ്റേറ്റും തിരുവനന്തപുരം ജില്ലാ കമ്മറ്റിയും സംയുക്തമായി ചേർന്ന് 4-8-2025 (തിങ്കൾ) രാവിലെ 9:30 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലിൽ നിന്ന് സെൻട്രൽ പോസ്റ്റ് ഓഫിസ് വരെ ഐക്യദാർഢ്യ യാത്രയും തുടർന്ന് – 10 മണിക്ക് സെക്രട്ടറിയേറ്റിൽ ഭരണ പ്രതിപക്ഷ നേതാക്കളെയും സഭാ നേതൃത്വങ്ങളെയും ഉൾപ്പെടുത്തി PCI നാഷണൽ, സ്റ്റേറ്റ്, ജില്ലാ, താലൂക്ക്, യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെട്ട ഒരു ബഹുജന പ്രാർത്ഥനാ വിശദീകരണ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു. വടക്കേന്ത്യൻ മിഷൻ പ്രവർത്തനങ്ങളെ സ്നേഹിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ സമ്മേളനത്തിൽ വന്ന് സഹകരിക്കണമെന്ന് PCI കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി,
Pr സതീഷ് നെൽസൻ
(സെക്രട്ടറി ഇൻ-ചാർജ് ) ഈ പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.






