വാർത്ത -:ധന്യാ പ്രിൻസ് ബാംഗ്ലൂർ
ബെംഗളൂരു: സയോൺ ഫുൾ ഗോസ്പൽ ചർച്ച്
രജതജൂബിലി സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച ഗൊട്ടിഗരെ ചിക്കമ്മെന്നഹളളി സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച് ഹാളിൽ നടന്നു. വൈകിട്ട് 5 മുതൽ നടന്ന ജൂബിലി സമ്മേളനത്തിൽ റവ.ബെന്നി ഫിലിപ്പ് മൂക്കൂട്ടുതറ മുഖ്യാതിഥി ആയിരിന്നു..
സയോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.. വിവിധ ക്രൈസ്‌തവ പെന്തെക്കൊസ്ത‌് സഭാ നേതാക്കൾ പങ്കെടുത്തു. 1999 ൽ ഗൊട്ടിക്കരെ ഗ്രാമത്തിൽ ഒരു വിശ്വാസിയുമായി പാസ്റ്റർ സിബി ജേക്കബ് ആരംഭിച്ച സഭയാണ് ഇന്ന് ഇരുന്നൂറിലധികം വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ആരാധിക്കുന്ന സയോൺ ഫുൾ ഗോസ്പൽ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന സയോൺ മിറാക്കിൾ ഹാർവെസ്റ്റ് ചർച്ച്.
കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ സുവിശേഷം അറിയിക്കുന്നതിനായി സയോൺ ഇന്ത്യാ ഗോസ്പൽ ഔട്ട് റീച്ച് മിനിസ്ട്രിസ് (സിഗോ മിനിസ്ടീസ്) എന്ന പേരിൽ ഇപ്പോൾ സുവിശേഷ പ്രവർത്തനവും, ജീവകാരുണ്യ പ്രവർത്തനവും പാസ്റ്റർ സിബി ജേക്കബിൻ്റെ നേത്രത്വത്തിൽ ചെയ്ത‌് വരുന്നു. കർണാടകയിലെ പെന്തെക്കൊസ്‌ത് സഭാ ശുശ്രൂഷകരുടെ ആത്മീയ സംഘടനായ ഹെവൻലീ ആർമീസ് പ്രസിഡന്റ് കൂടെയാണ് പാസ്റ്റർ സിബി ജേക്കബ്.





