തോമസ് ജേക്കബ് കണ്ണൂർ
ആലപ്പുഴ: ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് നൽകിയ വസ്തുവിൽ തന്റെ മകൻ ബ്രദർ ബോബി തോമസ് നിർമ്മിച്ച ഭവനങ്ങൾ ഉടൻ തന്നെ കൈമാറും.
ഇരുനിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ താഴത്തെ നിലയിൽ ഐ.പി.സി ആറാട്ടുവഴി പ്രയർ സെന്റർ സഭയിലെ ബ്രദർ ഷാജി & സിസ്റ്റർ ജിജി കുടുംബത്തിനും, മുകളിലെ നില കണ്ണൂർ സ്വദേശിയും ഐ.പി.സി ബെഥെൽ പാതിരാപ്പള്ളി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാലസ് ജേക്കബ് & കുടുംബത്തിനും ലഭിക്കും.
സിറ്റ് ഔട്ട്, ലിവിങ് റൂം, രണ്ട് ബെഡ്‌റൂം, കിച്ചൻ, ബാത്റൂം എന്നിങ്ങനെയായി ഇരു നിലകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
നേരത്തെ രണ്ട് കുടുബംങ്ങൾക്ക് വേണ്ടി രണ്ട് ഭവനങ്ങൾ ബേത് ലഹേം ഹോംസ് പദ്ധതിയുടെ പേരിൽ നിർമിച്ചു നൽകി കൈമാറിയിട്ടുണ്ട്.




