സുന്ദരേശൻ പന്തലക്കോട്
ആ കാഴ്ച കണ്ണീർക്കാഴ്ചയായി….. സിറിയയിൽ ഭൂകബ
അവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിന് ജന്മമേകി ആ അമ്മ
എന്നെന്നേക്കുമായി വിട പറഞ്ഞു… കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ രക്ഷാപ്രവർത്തകർ
ഓടിയെത്തിയപ്പോൾ കണ്ടത് അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അറ്റുപോകാത്ത നവജാതശിശുവിനെ.ചുറ്റും മരണമുണ്ടായപ്പോൾ അവൾ ജീവിതത്തിലേക്ക് കണ്ണു തുറന്നു…. തുർക്കി, സിറിയ ഭൂകബം…. വൻ ഭൂകബത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 5.000 കടന്നു … കെട്ടിടങ്ങൾക്കടിയിൽപെട്ട ആയിരങ്ങൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി, തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുർക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹം, അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ
പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് പറഞ്ഞു.
തുർക്കിയിൽ 912 പേരും സിറിയയിൽ 326 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 1,000 പേർക്കും
തുർക്കിയിൽ 5,383 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ആഴം കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ നൂറുവർഷത്തിനിടെ
രാജ്യത്തെ ഏറ്റവും വലിയ നഗരമായ
തുർക്കിയിലുണ്ടായ ഏറ്റവും വിനാശകരമായ ഭൂകബമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭുചലനം ഉണ്ടായത്.
ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത റിക്ടർ സ്കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുർക്കിയിലെ മലത്യ നഗറിൽ 23പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420പേർക്ക് പരിക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17പേരും ഉസ്മാനിയയിൽ ഏഴുപേരും ദിയർബാകിറിൽ ആറുപേരുമാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.
തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകബനമുണ്ടായി. തുർക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെഅയച്ചുവെന്നും , രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ട്വിറ്ററിൽ അറിയിച്ചു
സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകബം ബാധിച്ചത്.
വിമതരുടെ നിയന്ത്രണത്തിലുള്ള ഇലിബ് മേഖലയിൽ
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ
കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകൾ ഉറങ്ങി കിടക്കുബോഴാണ്
അതിശക്തമായ ഭൂചലനം ഉണ്ടായത്. പുലർച്ചെ സമയത്ത് ആളുകൾ ഉറക്കത്തിലായതിനാൽ താമസസ്ഥലങ്ങളിൽ നിന്നും
ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലർക്കും ലഭിച്ചില്ല.
ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങൾ
പുറത്തുവന്നു. തുർക്കിയിലെ മിക്ക കെട്ടിടങ്ങൾക്കും ഭൂകബത്തിൽ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ
റിപ്പോർട്ടുകളുണ്ടായിരുന്നു. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സിറിയയുടെ അതിർത്തിയോട്
ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.





