വാർത്താ :- അലക്സ് കട്ടപ്പന
ഐ.സി.പി.എഫ്. ഇടുക്കി ജില്ലയുടെ സാമൂഹ്യ ബോധവത്ക്കരണ പരിപാടിയായ മുക്തി എന്ന പ്രോഗ്രാം ഇന്ന് കട്ടപ്പനയിൽ നടന്നു.. പരിപാടിയുടെ ഭാഗമായി കട്ടപ്പന ബസ്റ്റാൻ്റ് പരിസര പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. , ആൻ്റി ഡ്രഗ്സ് വാൾ നിർമ്മിക്കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു.. ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ജിൻസ് സിറിയക് ആശംസകൾ അറിയിച്ചു.. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി ഐ.സി.പി.എഫ് ഇടുക്കി മീഡിയ ഒരുക്കുന്ന ഹ്രസ്വചിത്രം യൂടൂബിൽ റിലീസ് ചെയ്തു..
വാർത്ത : അലക്സ് കട്ടപ്പന





