Home Daily news 3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം; രക്ഷപ്പെട്ടവരില്‍ മലയാളിയും

3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം; രക്ഷപ്പെട്ടവരില്‍ മലയാളിയും

0

ജി എം ന്യൂസ് റിപ്പോർട്ടർ സുനിൽ ഒറ്റപ്പാലം

ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ മലയാളിയുമുണ്ട്. കാസർക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ വെള്ളം കൂടുതൽ ഒഴിക്കുന്നത് കപ്പൽ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here