ജിജോ പാലക്കാട്
പാലക്കാട് :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ ന്റെ നേതൃത്വത്തിൽ IPC എബനേസർ കോട്ടായി സഭയിൽ വെച്ചു മുഴുരാത്രി പ്രാർത്ഥന നടന്നു. പാസ്റ്റർ ടിഎം പീറ്റർ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയ് മുഖ്യപ്രഭാഷണം നടത്തി..Pr. സാബു V തോമസ്, Pr. ജോസഫ് T. തുടങ്ങിയവർ പല സെക്ഷനുകളിൽ ദൈവ വചന ശുശ്രുഷകൾ നടത്തി. Pr. ഷാജി പി ജോർജ്, Pr. ഉണ്ണികൃഷ്ണൻ A, Evg. ജിജോ പാലക്കാട് തുടങ്ങിയവർ പ്രാർത്ഥനകൾക്കു നേതൃത്വം നൽകി.മൗനമായിരിക്കാതെ, ഭയപ്പെടാതെ ദൈവവചനം ശുശ്രൂഷിക്കുന്നതിനായി നാം തയ്യാറെടുക്കണമെന്നും, ഈ പട്ടണത്തിൽ വളരെ ജനം ഉണ്ട് സുവിശേഷത്തിന്റെ ശക്തിയാൽ അവരെ ക്രിസ്തുവിനായി നേടണമെന്നും,ഏത് പ്രതികൂലത്തിന്റെ നടുവിലും പ്രതറാതെ നാം നിലകൊള്ളണമെന്നും തിരുവചനങ്ങളെ ആധാരമാക്കി കർതൃദാസന്മാർ അറിയിച്ചു…
പ്രാർത്ഥനയ്ക്കായി സമയങ്ങളെ വേർതിരിച്ചത് ദൈവസഭയ്ക്ക് അനുഗ്രഹമായി എന്ന് സഭ പാസ്റ്റർ VJ അച്ചൻകുഞ്ഞു അറിയിച്ചു


