ഷാജി വർഗീസ് കലയപുരം
പൂമല പറമ്പായ ഐപിസി സഭാംഗമായ പരേതനായ കന്നാംകുന്നേൽ ജേക്കബ് ചാക്കോയുടെയും മിനി ജേക്കബിൻ്റെയും മകൻ മോസസ് ജോൺ ജേക്കബ് (14) ഇന്നലെ നിര്യാതനായി. സംസ്കാരം ഇന്ന് . രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.
ബന്ധുക്കളുമൊത്ത് പൂമല ഡാം സന്ദർശിക്കുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണു മരണം സംഭവിക്കുകയായിരുന്നു.
തൃശൂർ കാൽഡിയൻ ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മോസസ് ജോൺ.
ബ്ലെസ്സി, ഗ്രേയ്സ് എന്നിവർ സഹോദരിമാരാണ്.



