തോമസ് ജേക്കബ് കണ്ണൂർ
പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ സമ്പൂർണ ബൈബിൾ സ്വന്തം കൈപ്പടയിലെഴുതി | 81കാരൻ. ചങ്ങനാശ്ശേരി സ്വദേശി കെഎം ചാക്കോയാണ് പ്രായത്തിൻ്റെ പരിമിതികളെ മറികടന്ന് ബൈബിൾ പൂർണമായും പകർത്തിയെഴുതിയത്. വ്യത്യസ്‌ത ബൈബിൾ കാണാൻ നിരവധിപേരാണ് ചാക്കോയുടെ വീട്ടിലെത്തുന്നത്.
പ്രിയ വേദപുസ്‌തകം സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതണമെന്ന് തീവ ആഗ്രഹമായിരുന്നു കെഎം ചാക്കോയ്ക്ക്. അങ്ങനെ 79-ാം പിറന്നാൾ ദിനം എഴുത്ത് തുടങ്ങി. പുതിയ നിയമമാണ് ആദ്യം തുടങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങൾ വെല്ലുവിളിയായപ്പോഴും ചാക്കോ പകച്ചുനിന്നില്ല. എഴുത്ത് തുടർന്നു.

പുതിയ നിയമം 1256 പേജുകളിലായും പഴയ നിയമം 295 പേജുകളിലുമായാണ് തയ്യാറാക്കിയിരിക്കുന്നത്. 36 പേനകൾ വേണ്ടിവന്നു. ഭാര്യ മേരിക്കുട്ടിയും മക്കളുമുൾപ്പെടുന്ന കുടുംബവും ചാക്കോയ്ക്ക് പൂർണപിന്തുണ നൽകി ഒപ്പമുണ്ട്.




