Home Daily news രഹബോത്ത്‌ ഫെസ്റ്റിന് അനുഗ്രഹീത സമാപനം

രഹബോത്ത്‌ ഫെസ്റ്റിന് അനുഗ്രഹീത സമാപനം

0

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പുന്നാവൂർ രഹബോത്ത് ചർച്ചും പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ചേർന്ന് ഒരുക്കിയ സുവിശേഷ മഹായോഗത്തിനും സംഗീതവിരുന്നിന്നും അനുഗ്രഹീത സമാപനം. 2022 ഏപ്രിൽ മാസം 29 30 മെയ് 1 തീയതികളിൽ പുന്നാവൂർ ജംഗ്ഷന് സമീപം നടത്തപ്പെട്ട സുവിശേഷ മഹായോഗം ബിസി ആയി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ പി കെ യേശുദാസ് ( പി സി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി) , പാസ്റ്റർ.കെ എ തോമസ് ( പി സി ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ), പാസ്റ്റർ ഡി സി സാമുവൽ ( പി സി ഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ) എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ.ജോസ് ബേബി( പി സി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്) , പാസ്റ്റർ പോൾ സുരേന്ദ്രൻ( ജി.എം മീഡിയ ഡയറക്ടർ) എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ശിംശോൻ മാർട്ടിൻ( പി സി ഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് പാസ്റ്റർ ഷെർജൻ എം ഷൈൻ, നിഫിയ എൻ റോയ്, ശോഭ രതീഷ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജി പി നിശ്ചൽ റോയ് ( PCI തിരുവനന്തപുരം ജില്ലാ ജോയിൻ സെക്രട്ടറി)ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here