NS. നെല്ലിക്കുന്നം
ദുബായ്: ഐപിസി ഫിലദൽഫിയ ദുബായ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ സതീഷ് മാത്യു നിയമിതനായി.
മലപ്പുറം ജില്ലയിലെ :ചുങ്കത്തറയിൽ കുഴിപ്പത്താലിൽ കെ.സി മാത്യു അന്നമ്മ ദമ്പതികളുടെ മകനാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിഎ, മദ്രാസ് സർവ്വകലാശാലയിൽ നിന്നും എം.ഇ. തിരുവല്ല ഗോസ്പൽ ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും കോട്ടയം ഐ.ബി.ടി.എസ് സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (ഡി.മി നി) യും കരസ്ഥമാക്കിയ അദ്ദേഹം തിരുവല്ല, കർണാടക തുങ്കൂർ, തിരുവനന്തപുരം, നിലമ്പൂർ, എറണാകുളം, , എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്.
ഭാര്യ : ജിൻസി മാത്യു മക്കൾ : സ്റ്റെഫാൻ മാത്യു, സ്റ്റെഫിൻ മാത്യു. വാർത്ത: NS




