വാർത്ത: -എൻ.എസ് നെല്ലിക്കുന്നo
കേരളത്തിൻ്റെ അക്ഷരകേന്ദ്രമായ മദ്ധ്യതിരുവിതാംകൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഡൂലോസ് തിയോളജിക്കൽ കോളജ് നടത്തിവരുന്ന ഈവനിംഗ് ബൈബിൾ ക്ലാസ് ആലുവ രഹബോത്ത് ബൈബിൾ ഇൻസ്റ്റിറ്റൂട്ടിൽ ജൂൺ 3 ന് പുതിയ ബാച്ച്’ ആരംഭിക്കുന്നു. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 8-30 വരെയാണ് ക്ലാസുകൾ നടക്കുന്നത് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് രഹബോത്ത് ബൈബിൾ ഇൻസ്റിറ്റൂട്ട് സർട്ടിഫിക്കേറ്റ് നൽകും. സാധാരണക്കാർക്ക് വേണ്ടി ഒരു വർഷം നീണ്ടുനില്ക്കുന്ന കോഴ്സ് മലയാള മീഡിയത്തിൽ പഠിക്കാവുന്നതാണ്. ബൈബിൾ ആമുഖം . അടിസ്ഥാന വേദോപദേശം,Inter/duction to Mission, സുവിശേഷീകരണവും സഭാ രൂപീകരണവും, ആത്മാഭിഷേകം, Spiritual Warfare ശിഷ്യത്വം, യേശുക്രിസ്തുവിൻ്റെ ജീവിതവും ദൗത്യവും, എന്നീ വിഷയങ്ങൾ പ്രഗ ത്‌ഭരായ അദ്ധ്യാപകർ പഠിപ്പിക്കുന്നു. പ്രായപരിധി ഇല്ലാതെ ഏവർക്കും പഠിക്കുവാൻ ഉള്ള അവസരമാണ് ഡൂലോസ് ഒരിക്കിയിരിക്കുന്നത്. വിശദവിവരങ്ങൾക്ക് 9037701804, 9400 131949, എന്നീ നമ്പരിലേക്ക് ബന്ധപ്പെടാവുന്നതാണ്
.






