Home Daily news റോഡരികിലെ കാട് വെട്ടിത്തെളിച്ചു പാസ്റ്റർ മാതൃകയായി

റോഡരികിലെ കാട് വെട്ടിത്തെളിച്ചു പാസ്റ്റർ മാതൃകയായി

0

വാർത്താ- സൈമൻ കാസർകോട്

കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ റോഡരികിലെ കാട് വെട്ടി തെളിച്ച് പാസ്റ്റർ മാതൃകയായി. പനത്തടി മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചിലെ പാസ്റ്റർ സുനിൽ കുഞ്ഞുമോൻ ആണ് വാർത്തയിലെ താരം. 13 വർഷമായി പാസ്റ്റർ ഇവിടെ പ്രവർത്തിക്കുന്നു.
കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ ഐ.പി.സി. സഭയിലെ മാളിക്കൽ കുടുംബാംഗമാണ്. കൊടും വളവിൽ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന നിലയിൽ വളർന്ന് വലുതായി നിന്നിരുന്ന കാടാണ് പാസ്റ്റർ രംഗത്തിറങ്ങി വൃത്തിയാക്കിയത്.
ഫെയ്ത് ഗോസ്പൽ മിഷൻ മലബാർ എന്ന പേരിൽ നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ ഇത്തരം ഒട്ടേറെ നല്ല പ്രവർത്തികൾ പാസ്റ്റർമാരുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ പല സ്കൂളുകളും പരിസരവും വൃത്തിയാക്കി. പല ആരാധനാലയങ്ങളുടെയും വീടുകളുടെയും പണിയ്ക്ക് ജോലി ചെയ്തും സഹായിക്കുന്നു.
പാസ്റ്റർ സുനിൽ കുഞ്ഞുമോൻ ഹോസ്പിറ്റൽ മിനിസ്ട്രി ഇന്ത്യ(H.M.I.) യുടെ കാസർഗോഡ് ജില്ലാ കോ – ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. ഭാര്യ: സുമ സുനിൽ
മക്കൾ: ജോനാഥാൻ, ജോഷുവ .

LEAVE A REPLY

Please enter your comment!
Please enter your name here