ജി.എംന്യൂസ് റിപ്പോർട്ടർ തോമസ് ജേക്കബ് കണ്ണൂർഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ഒമ്പതു മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റായിരിക്കണം ധരിക്കുന്നത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.
നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത ചെയ്യുമ്പോൾ ഇരുചക്രവാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോൾ ഇരുചക്രവാഹനത്തിന്റെ വേഗത പരമാവധി മണിക്കൂറിൽ 40 കിലോമീറ്ററെ ആകാവൂവെന്നും കരട് നിയമത്തിൽ പറയുന്നു.




