വാർത്ത :- എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി. കുമ്പനാട് നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി) 30-ാം മത് ബാച്ചിന്റെ നേതൃത്വത്തിൽ, ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി സമാധാന സുവിശേഷ സന്ദേശ റാലി കാസർകോട് നിന്നും തിരുവനന്തപുരം വരെ ഒരു കേരള യാത്ര സംഘടിപ്പിക്കുന്നു. ഉത്ഘാടന യോഗം നവം: ഒന്നിന് കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ വച്ച് ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ കേരള യാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിന്മാരായ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്‌ജ്, ട്രഷറാർ ബ്രദർ പി.എം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. യാത്രയുടെ അനുഗ്രഹത്തിനു വേണ്ടി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം പ്രാർത്ഥിക്കും. കൂടുതൽ വിവരങ്ങൾക്ക് – 99 61 79 48 45, 99 4615 93 97 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.




