Home Daily news വടക്കേ അമേരിക്കയിലെ ഇന്ത്യ പെന്തകോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയന് പുതിയ ഭരണ സാരഥികൾ.

വടക്കേ അമേരിക്കയിലെ ഇന്ത്യ പെന്തകോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയന് പുതിയ ഭരണ സാരഥികൾ.

0

Pr Shaiju Vellanad



ഡാളസ് : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൻ 2026 – 2029 വർഷത്തെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 11 ശനിയാഴ്ച്ച ഐ പി സി ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ കൂടിയ പൊതു യോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ വി  തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബ്രദർ ജോഷിൻ ഡാനിയേൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത 3  വർഷത്തേക്കുള്ള ഭാരവാഹികളായി പാസ്റ്റർ ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്കലഹോമ) സെക്രട്ടറി, ബ്രദർ വെസ്ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, ബ്രദർ വെസ്ലി ആലും മൂട്ടിൽ (ഹ്യൂസ്റ്റൺ) ട്രഷറാർ, ബ്രദർ റ്റിജു തോമസ് ഹ്യൂസ്റ്റൺ) ജനറൽ കൗൺസിൽ അംഗം, ബ്രദർ സാം മാത്യു (ഡാളസ്) മീഡിയ, ബ്രദർ എസ് പി  ജെയിംസ് (ഡാളസ്) ചാരിറ്റി കോർഡിനേറ്റർ, ബ്രദർ സാക് ചെറിയാൻ (ഒക്കലഹോമ) മിഷൻ കോർഡിനേറ്റർ, ബ്രദർ ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഇവരോടൊപ്പം അംഗത്വ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ കൗൺസിൽ നിലവിൽ വന്നു. 

ഐ പി സി ഹെബ്രോൻ ഒക്കലഹോമ ശുശ്രൂഷകനായ പാസ്റ്റർ ഡോ. ഷിബു തോമസ്, അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ കൂടിയാണ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് റീജിയൻ്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെയിംസ് പൊന്നോലിൽ കഴിഞ്ഞ തവണയും റീജിയൺ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവിൽ അദ്ദേഹം ഓസ്റ്റിൻ വർഷിപ്പ് സെൻ്റർ ശുശ്രൂഷകനാണ്.

ഐ പി സി ഒക്കലഹോമ എബനേസർ സഭയുടെ മുൻ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ബെന്നി പാപ്പച്ചനാണ് നിയുക്ത സെക്രട്ടറി. കേരളത്തിൽ പിടവൂർ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എം  പാപ്പച്ചൻ്റെ മകനാണ്.

ഗുഡ് ന്യൂസ് വാരികയുടെ ചെയർമാൻ ആയിരുന്ന പരേതനായ വി എം  മാത്യുവിൻ്റെ മകനും, ഡാളസ് ഐ പി സി റ്റാബർനാക്കിൾ സഭാംഗവുമായ ബ്രദർ വെസ്ലി മാത്യുവാണ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളിൽ അദ്ദേഹം എക്സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷങ്ങളിൽ ഐ പി സി മിഡ് വെസ്ററ് റീജിയൻ്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നൽകിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടിൽ ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറാർ. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ പി സി  ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗമാണ്.

ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ റ്റിജു തോമസ്, ഹ്യൂസ്റ്റൺ ഐ പി സി ഹെബ്രോൻ സഭാ അംഗവും, വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവർത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.

ഭാരത സുവിശേഷീകരണത്തിനും, സഭാ വളർച്ചയ്ക്കും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയൺ 1985 ൽ അംഗുലീപരിമിതമായ സഭകളുമായി നിലവിൽ വന്നതാണ്. ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അൻ്റോണിയോ എന്നീ പട്ടണങ്ങളിലെ ഇൻഡ്യാ പെന്തക്കോസ്ത് സഭകൾ ചേരുന്നതാണ് ഐ പി സി  മിഡ് വെസ്റ്റ് റീജിയൻ. 2026 -ലെ വാർഷിക കൺവൻഷൻ സാൻ അൻ്റോണിയോയിൽ വച്ച് നടക്കും.

വാർത്ത : സാം മാത്യു, മീഡിയ കോർഡിനേറ്റർ.

LEAVE A REPLY

Please enter your comment!
Please enter your name here