Home Daily news വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

വയനാട്ടിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

0

വാർത്ത: തോമസ് ജേക്കബ് കണ്ണൂർ

സുൽത്താൻ ബത്തേരി വയനാട് മലവയൽ
ഗോവിന്ദച്ചിറയിൽ രണ്ടു വിദ്യാർഥികൾ
മുങ്ങിമരിച്ചു. കുളത്തിൽ കുളിക്കാനിറങ്ങിയ
കെ.എസ്.അശ്വന്ത്, കെ.എസ്.അശ്വിൻ
എന്നിവരാണു മരിച്ചത്. ഇരുവരും സർവജന
സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.

ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികൾ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ വ്യക്തമാക്കി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here