Home Daily news *വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി താത്കാലിക താമസത്തിന് വിടുകൾ വിട്ടു നൽകാൻ യു എ ഇ...

*വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി താത്കാലിക താമസത്തിന് വിടുകൾ വിട്ടു നൽകാൻ യു എ ഇ യിലെ പ്രവാസികൾ*

0

തോമസ് ജേക്കബ് കണ്ണൂർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ. വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടുകളിൽ താത്കാലിക താമസമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പങ്കാളികളാകാൻ താത്പര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരുമായി കൈകോർത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തംവീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് supportwayanad.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർചെയ്യാം.
കേരളത്തിലെയും അയൽസംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽമുറികൾ, റിസോർട്ടുകൾ തുടങ്ങിയവയും രജിസ്റ്റർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here