Home Daily news *അബ്ബാവില്ല പ്രാർത്ഥനാ ടവ്വറിൻ്റെ നേതൃത്വത്തിൽ പരസ്യ യോഗങ്ങൾ നാളെ (8/8/24)*

*അബ്ബാവില്ല പ്രാർത്ഥനാ ടവ്വറിൻ്റെ നേതൃത്വത്തിൽ പരസ്യ യോഗങ്ങൾ നാളെ (8/8/24)*

0

ജിജോ പാലക്കാട്

പാലക്കാട്:- അകത്തെത്തറ, മലമ്പുഴ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അബ്ബാ വില്ലാ പ്രാർത്ഥനാ ടവറിന്റെ നേതൃത്വത്തിൽ പരസ്യ യോഗങ്ങൾ നടത്തപ്പെടുന്നു. നാളെ (08-08-2024) രാവിലെ 9 മണിക്ക് നടക്കാവ് റെയിൽവേ ഗേറ്റിന് സമീപത്തു നിന്നും പ്രാർത്ഥിച്ച് ആരംഭിച്ചു നടക്കാവ്, അകത്തെതറ, ശാസ്താ നഗർ, ചെറാട്,മന്തക്കാട്, മലമ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കവലകളിൽ ദൈവവചനം പ്രസംഗിക്കുന്നു. 2009 മുതൽ അബാവില്ലാ പ്രാർത്ഥന ടവറിന്റെ സുവിശേഷ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലയിൽ നടന്നുവരുന്നു. പരസ്യ യോഗങ്ങൾ, കൺവെൻഷനുകൾ, നിരന്തരമായ പ്രാർത്ഥനകൾ തുടങ്ങിയ ആത്മീയ ശുശ്രൂഷകൾ പാലക്കാട് ജില്ലയുടെ ആത്മീയ പുരോഗതിക്ക് ഒരു പിൻബലമാണ്. മാരകമായ ക്യാൻസർ രോഗത്തിന്റെ പിടിയിൽ അമർന്നു ജീവിതം ഇടവഴിയിൽ ഒടുങ്ങിപ്പോകും എന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്തുകളെ സർവ്വശക്തനായ ദൈവം മാറ്റിയപ്പോൾ അതിന് കാരണമായ ദൈവത്തെ പറ്റി, ആ ദൈവം നൽകുന്ന രക്ഷയെ പറ്റി ദേശത്തോട് അറിയിക്കുവാൻ അബ്ബാ വില്ലയിൽ എംവി സ്കറിയായ്ക്കും, നാൻസി സ്കറിയായ്ക്കും ദൈവം കൊടുത്ത ദർശന പ്രകാരം ആണ് ഈ പ്രവർത്തനങ്ങൾ മുൻപോട്ട് നടക്കുന്നത്. ആത്മഭാരമുള്ള അനേക ദൈവദാസന്മാരും ദൈവജനവും ഇവരോടൊപ്പം ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here