Home Daily news വാൽ പാറയിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

വാൽ പാറയിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

0

വാൽപാറയിൽ അഞ്ച് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടത് കോയമ്പത്തൂർ ഉക്കടം സ്വദേശികൾ.
അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി
ഷോളയാറിലെത്തിയത്.ഇവിടെ വെച്ച്
പുഴയിൽ കുളിക്കാനിറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ
വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
: അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വൈകിട്ട് 4.30 ഓടെയാണ് ഇവർ എസ്റ്റേറ്റിൽ എത്തി കുളിക്കാനിറങ്ങിയത്. ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ ബാക്കിയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് ദാരുണമായ അപകടം

വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here