വാർത്താ … NS. നെല്ലിക്കുന്നം
2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന വേൾഡ് പെന്തക്കോസ്ത് ഐക്യ കൺവെൻഷൻ ഉണർവ് 2024 ന്റെ ഓഫീസ് ഉദ്ഘാടനവും സമർപ്പണ ശുശ്രൂഷയും 19 ന് വൈകിട്ട് നാലുമണിക്ക് നടന്നു. തിരുവല്ല കുറ്റപ്പുഴ മാർത്തോമ കോളജ് ജംഗ്ഷനിൽ പറങ്ക മൂട്ടിൽ ബിൽഡിംഗ് ആണ് ഓഫിസിനായി ക്രമീകരിച്ചത് . പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ , ശ്രീ മാത്യു റ്റി തോമസ് എം എൽ എ ഉത്ഘാടനം നിർവഹിച്ചു.. വിശിഷ്ട അതിഥിളായി ബഹു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അനു ജോർജ്ജ് പങ്കെടുത്തു. സുവാർത്ത ജനറൽ സെക്രട്ടറി ററി.വി. പോത്തൻ അനുഗ്രഹ പ്രാർത്ഥന നടത്തി. സംഘാടകരിൽ പ്രമുഖരായ ഗ്ലാഡ്സൻ ജേക്കബ് കോട്ടയം ജോയ് താനവേലി മറ്റ് പ്രവർത്തകർ ഉൾപ്പെടെ 75ഓളം പേർ സന്നിഹിതരായിരുന്നു.













