Home breaking news CGI സൗത്ത് സോൺ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സഭാ പ്രതിനിധി സമ്മേളനവും.

CGI സൗത്ത് സോൺ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സഭാ പ്രതിനിധി സമ്മേളനവും.

0

ജി.പി. കുറ്റിച്ചൽ


കാട്ടാക്കട :ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്, സൗത്ത് സോണിൻ്റെ ആഭിമുഖ്യത്തിൽ 21-03-2026 ശനിയാഴ്ച രാവിലെ 9.30 മുതൽ പാസ് റ്റേഴ്സ് കോൺഫറൻസും സഭാ പ്രതിനിധി സമ്മേളനവും കാട്ടാക്കട ക്രിസ്തു കൃപാ അശ്രമത്തിൽ വച്ച് നടന്നു. ഏകദേശം 400 പേർ പങ്കെടുത്ത ഈമീറ്റിംഗിൽ സ്റ്റേറ്റ് ഓവർസീർ Pr Yറെജി, Pr മാത്യു K ഫിലിപ്പ് (USA) സ്റ്റേറ്റ് സെക്രട്ടറി Pr ഷാജി M സ്കറിയ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു. സോണൽ ഡയറക്ടർ Pr TM മാമച്ചൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ Pr ശിംശോൻ മാർട്ടിൻ , Pr G.P നിശ്ചൽ റോയി എന്നിവരുടെ നേതൃത്വത്തിൽ സോണൽ ക്വയർ ഗാനങ്ങൾ ആലപിച്ചു. ഉച്ചക്ക് ശേഷം സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സോണൽ ഡയറക്ടർ Pr. TM മാമച്ചൻ അവർകൾക് വികാരനിർഭരമായ യാത്ര അയപ്പ് നൽകി. സോണൽ ജോയിൻ്റ് ഡയറക്ടർ Pr CM വൽസല ദാസ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യാത്ര അയപ്പ് സമ്മേളനത്തിൽ സോണൽ കമ്മറ്റിയും സെൻ്റെർ പാസ്‌റ്റേഴ്സ്, സഭാ പാസ് റ്റേഴ്സ്, സെൻ്റർ സെക്രടരിമാർ, സഭാ സെക്രട്ടറിമാർ, മറ്റ് പുത്രികാ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിക്കുകയും മൊമൻ്റോ നൽകി അദ്ദ് ദേഹത്തെ ആദരിക്കുകയും ചെയ്തു. കൂടാതെ ഈ സോണിൽ നിന്നും സ്ഥലം മാറുന്ന സെൻ്റർ പാസ്റ്റർമാരായ Pr ജെയിംസ് T, Pr അലക്സ് ഏബ്രഹാം, Pr മാത്യു കുട്ടി എന്നിവരെയും ഈ മേഘലയിൽ നിന്നും കൗൺസിൽ മെമ്പേഴ്സായി തിരഞ്ഞെടുക്കപ്പെട്ട Pr അലക്സ് ഏബ്രഹാം, Pr AP അബിലാഷ് എന്നിവരെയും ആദരിച്ചു.

Pr. T. M. മാമച്ചാൻ
സോണൽ ക്വയർ

LEAVE A REPLY

Please enter your comment!
Please enter your name here