Home Daily news സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു; പതിനൊന്ന് മരണം

സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു; പതിനൊന്ന് മരണം

0

വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ

ഊട്ടി : സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകര്ന്നുവീണു . തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിലാണ് സംഭവം. നാലു പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും ഹെലികോപ്ടറിലുണ്ടായതാണ് പ്രാഥമിക വിവരങ്ങൾ.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്. കെണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ അപകടത്തിൽ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർ വ്യക്തമാക്കുന്നത്.

സുലൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here