Home Daily news സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും കുതിച്ചുയരുന്നു ജനം ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും കുതിച്ചുയരുന്നു ജനം ജാഗ്രത പാലിക്കുക

0

ജി.എം. മീഡിയാ സ്വന്തം ലേഖകൻ തിരുവനന്തപുരം

ഇന്നലെ 6238 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവര്‍ 2390 പേരും.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,14,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 261 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,591 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
വീണ്ടും കോവിഡ് നിലവാരം ഉയരുന്നതിൽ ജനം ആശങ്കയിലാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഓരോരുത്തർ തന്നെ തന്നെ സൂക്ഷിച്ചാൽ മതിയാകും മെന്നും,. ഒരു വശത്ത് കോവിഡും , മറുഭാഗത്ത് ഒമിക്രോ ണും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രോട്ടോക്കോളുകൾ പൂർണ്ണമായി പാലിക്കണമെന്നും, ജി.എം മീഡിയാ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ഒരു വാർത്താ ക്കുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here