കെ.റ്റി. ജോസഫ് പാലക്കാട്
IPC ഒലവക്കോട് സെൻറർ വാർഷിക കൺവൻഷനോട് അനുബന്ധിച്ച് ( 2-2-2024) ഇന്നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയി പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു. Bro ജിജോയുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടന്നു പാസ്റ്റർ കെ ടി ജോസഫ് പ്രാർത്ഥിച്ചു അദ്ധ്യക്ഷൻ പാസ്റ്റർ എം കെ ജോയി എല്ലാവർക്കും സ്വാഗതം പറഞ്ഞു IPC പാലക്കാട് സോണൽ പ്രസിഡന്റും ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ ജിമ്മി കുര്യാക്കോസ് ദൈവ വചനം പ്രസംഗിച്ചു പ്രധാന ശുശ്രൂഷകനായ ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആവർത്തനം 34:9 അടിസ്ഥാനമാക്കി മോശ യോശുവയെ കൈവച്ച് അനുഗ്രഹിച്ചപ്പോൾ യോശുവ ജ്ഞാനപൂർണ്ണനാകുകയും ചെയ്തു എന്ന് പ്രസംഗിച്ചു ഓഡിനേഷൻ സ്വീകരിച്ച സുവിശേഷകന്മാരായ കെ ആർ ഉണ്ണികൃഷ്ണൻ, ടി എം പീറ്റർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പാസ്റ്റർ ജിമ്മി കുര്യാക്കോസ്, പാസ്റ്റർ എം കെ ജോയി, പാസ്റ്റർ റെജി ഗോവിന്ദ പുരം എന്നിവർ ചേർന്ന് സുവിശേഷകന്മാരായ കെ ആർ ഉണ്ണികൃഷ്ണനെയും ടി എം പീറ്ററിനെയും പ്രാർത്ഥിച്ച് അനുഗ്രഹിച്ചു പാസ്റ്റർ എന്ന പദവിയിലേക്ക് വേർതിരിച്ചു പാസ്റ്റർമാരായ റെജി ജോർജ് കൊട്ടാരക്കര, ബിജു തോമസ്, സേതുമാധവൻ, യേശുദാസൻ, റെജി ഗോവിന്ദ പുരം (കൗൺസിൽ അംഗം), Bro എബ്രഹാം വടക്കേടത്ത് (കൗൺസിൽ അംഗം), എന്നിവർ ആശംസകൾ നേർന്നു പാസ്റ്റർ പി ഡി മർക്കോസ് പ്രാർത്ഥിച്ച് പാസ്റ്റർ എം കെ ജോയി ആശീർവാദവും പറഞ്ഞു വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്







