Home Daily news സ്പീക്ക് ഫോർ ഐ.പി സി; കേരള യാത്ര നാളെ ഏഴാം ദിനം മലമ്പുഴയിൽ വിശ്രമിക്കും. വിശ്വാസ...

സ്പീക്ക് ഫോർ ഐ.പി സി; കേരള യാത്ര നാളെ ഏഴാം ദിനം മലമ്പുഴയിൽ വിശ്രമിക്കും. വിശ്വാസ സമൂഹത്തിന്റെ വൻ പിന്തുണയെന്ന് സംഘാടകർ

0

ജി.എം തിരുവനന്തപുരം

സ്പീക്ക് ഫോർ ഐ.പി സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയ്ക്ക് വിശ്വാസ സമൂഹത്തിന്റെ വൻ പിന്തുണ ഏറി വരുന്നതായി സംഘാടകർ അറിയിച്ചു.. മേയ് 2 ന് കുമ്പനാട് ഹെബ്രോൺ പുരത്ത് സ്റ്റേറ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഫ്ളാഗ് ഓഫ് നിർവഹിച്ച കേരള യാത്ര 3 ന് കാസർഗോഡ് ചേർക്കള കർമ്മേൽ ഐ.പി.സി സഭയുടെ സഹകരണത്തിൽ യാത്ര ആരംഭിച്ചു. കാസർഗോഡ് കോഴിക്കോട്, കണ്ണൂർ,വയനാട്, : തുടങ്ങി മലബാറിന്റെ മലയോരങ്ങൾ താണ്ടി ഇന്ന് വൈകിട്ട് മഞ്ചേരിയിൽ എത്തും. നാളെ മഞ്ചേരിയിൽ നിന്നു ആരംഭിക്കുന്ന കേരള യാത്ര പാലക്കാട് ജില്ലയുടെ അഭിമാനമായ മലമ്പുഴയിൽ വിശ്രമിക്കും. യാത്രയുടെ ആരംഭം മുതൽ എല്ലാ ജില്ലകളിലേയും സഭാസംഘടന വ്യത്യാസമില്ലാതെ,ലോക്കൽ പാസ്റ്റേഴ്സിന്റെയും, വിശ്വാസികളുടെയും , പബ്ളിക്കിന്റെയും പൂർണ പിൻതുണ ലഭിക്കുന്നതായി സംഘാടകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here